ബാല നീതി നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍.

ബാല നീതി നിയമ ഭേദഗതി ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും. ഇന്നലെ ബില്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് കേന്ദ സര്‍ക്കാര്‍ അറിയിച്ചെങ്കിലും അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി ഇത് കൊണ്ടുവരേണ്ടതില്ലെന്ന നിലപാടാണ് പ്രതിപക്ഷം എടുത്തത്. ബില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇന്ന് പരിഗണിക്കന്നത്. 16 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമായവര്‍ ഗുരുതരമായ കുറ്റം ചെയ്താല്‍ മുതിര്‍ന്നവര്‍ക്കു നല്കുന്ന ശിക്ഷയ്ക്ക് വിധേയമാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ലോക്സഭ നേരത്തെ ഈ ബില്‍ പാസാക്കിയിരുന്നു.
ഡല്‍ഹിയില്‍ ബസ്സില്‍വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഢിപ്പിച്ച 5 പേരില്‍ ഒരാളായ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ ജുവനൈല്‍ നിയമപ്രകാരം ശിക്ഷിച്ചത് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ജുവനൈല്‍ നിയമ പ്രകാരം നല്കാവുന്ന വലിയ ശിക്ഷയായ 3 വര്‍ഷം തടവാണ് ഇയാള്‍ക്ക് വിധിച്ചിരുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞ് ഡിസംബര്‍ 20 ന് ഇയാള്‍ പുറത്തിറങ്ങി. എന്നാല്‍ ഇയാളെ പുറത്തു വിടരുതെന്ന ആവശ്യം സുപ്രീംകോടതിയില്‍ ഹരജിയായി വരെ എത്തി. നിലവിലെ നിയമ പ്രകാരം ഇയാളെ തടഞ്ഞുവെക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ബില്‍ പെട്ടന്ന് പാസ്സാക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. മറ്റ് നാലുപേര്‍ക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
മകള്‍ക്ക് നീതി കിട്ടിയില്ലെന്നും ഇതിന് കാരണം പാര്‍ലമെന്റ് ബാല നീതി നിയമ ഭേദഗതി ബില്‍ പാസ്സാക്കുന്നതില്‍ കാണിച്ച അനാസ്ഥയാണെന്നും പീഢനത്തില്‍ കൊല്ലപ്പെട്ട ജ്യോതിയുടെ അച്ഛന് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here