മോഡിയുടെ പാക്കിസ്ഥാന് സന്ദര്‍ശനത്തെ പുകഴ്ത്തി യു.എസ്. മാധ്യമങ്ങള്‍.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാക്കിസ്ഥാന് സന്ദര്‍ശനത്തെ പുകഴ്ത്തി അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങള്‍ രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് ഈ നീക്കം സഹായകമാകുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ വിലയിരുത്തുന്നത്.
2014 മെയ് 26 ന് മോഡി അധികാരത്തില്‍ വന്നതിന് ശേഷം സൗത്ത് ഏഷ്യന്രാജ്യങ്ങളെ ക്ഷണിച്ചതടക്കം ഈ അപ്രതീക്ഷിത സന്ദര്‍ശനവും മോഡിയുടെ നയപരമായ തീരുമാനമാണെന്ന് ടൈംസ് മാഗസിന് എഴുതുന്നു. കാലങ്ങളായി പുകയുന്ന പ്രശനങ്ങള്‍ക്ക് പുതിയ ശ്വാസം നല്‍കിയിരിക്കുകയാണ് മോഡിയെന്ന് ലോസ്ഏഞ്ചല്‍സ് ടൈംസും വിലയിരുത്തുന്നു.
ഇന്നലെയാണ് അപ്രതീക്ഷിതമായി മോഡി പാക്കിസ്ഥാന് സന്ദര്‍ശിച്ചത്. പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്മ ദിനം കൂടിയായ ഇന്നലെ അദ്ദേഹത്തെ ആശംസകള്‍ അറിയിച്ചതിന് ശേഷം മാത്രമാണ് യാത്രയുടെ വിവരങ്ങള്‍ മോഡി റ്റ്വിറ്ററില്‍ കുറിച്ചത്. ശേഷം പാക്കിസ്ഥാനിലെത്തിയ മോഡിയെ ഷെരീഫ് നേരിട്ട് സ്വീകരിക്കുകയും ലാഹോറിലെ വീട്ടില്‍വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തത്.
സുസ്ഥിരമായ ബന്ധമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്ന് ട്വിറ്ററില്‍ കുറിച്ച പീപിള്‍സ് പാര്‍ടി ഒഫ് പാക്കിസ്ഥാന് നേതാവ് ബിലാവല്‍ ഭൂട്ടോ മോഡിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെ സ്വാഗതം ചെയ്യാനും മറന്നില്ല. പാക്കിസ്ഥാനിലെ പ്രതിപക്ഷ പാര്‍ടിയാണ് പീപിള്‍സ് പാര്‍ടി ഒഫ് പാക്കിസ്ഥാന്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജ്യാന്തരമായും വലിയ പിന്തുണയാണ് മോഡിയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ ബിസനസുകാരനായ ജിന്റാലുമൊത്ത് മോഡി നടത്തിയ സന്ദര്‍ശനത്തെ അതിരൂക്ഷമായാണ് കോണ്‍ഗ്രസും മറ്റ് മോഡി വിരുദ്ധരും വിമര്‍ശിക്കുന്നത്. മോഡിയുടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമായും ഇവര്‍ ഇതിനെ വിലയിരുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here