പത്താന്‍കോട്ട് ഭീകരാക്രമണം: പാക്കിസ്ഥാന് പ്രാഥമിക വിവരങ്ങള്‍ കൈമാറി.

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന് ശേഖരിച്ച പ്രാഥമിക വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യ-പാക്കിസ്ഥാന് ചര്‍ച്ചകളെ കുറിച്ച് നാളെയോടെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പത്താന്‍കോട്ട് ഭീകരാക്രമണകത്തില്‍ ഇന്ത്യ സുപ്രധാന വിവരങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. ഇതില്‍ അന്വേഷണം നടത്തുന്നതിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു. പാക്കിസ്ഥാനില്‍ ചിലരെ കസ്റ്റഡിയിലെടുത്തതായും ഇസ്ലാമാബാധിലെ ഒരു വീട് റെയ്ഡ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാക്കിസ്ഥാന് നല്കിയ പ്രഥമിക വിവരങ്ങളില്‍ ജെയ്ഷെ മുഹമ്മദിന്റഎ പങ്കിനെ കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ നല്കാന് പാക് അവശ്യപ്പെടുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ നമ്പരുകള്‍ പാക്കിസ്ഥാനില്‍ റെജിസ്റ്റര്‍ ചെയ്തതല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗുരുദാസ്പൂര്‍ മുന്‍ എസ്.പി.സല്‍വീന്ദര്‍ സിംഗിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here