പ്രതീക്ഷയോടെ പുതുവര്‍ഷ ചിത്രങ്ങള്‍ തിയ്യറ്ററുകളിലേക്ക്.

ക്രിസ്മസ് റിലീസുകള്‍ സമ്മാനിച്ച മികച്ച കളക്ഷന്റെയും നിറഞ്ഞ സദസ്സുകളുടെയും പിന്‍ബലത്തില്‍ പ്രതീക്ഷകളോടെ ജനുവരി റിലീസുകളെത്തുന്നു. യുവ താരനിരയ്‌ക്കൊപ്പം പുതുവര്‍ഷത്തിലെ ചലച്ചിത്ര വിജയങ്ങള്‍ സ്വന്തമാക്കാന്‍ സൂപ്പര്‍ താര ചിത്രങ്ങളുമെത്തുകയാണ് ഈ ജനുവരിയില്‍.
‘ഭാസ്‌കര്‍ ദ റാസ്‌കല്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മുട്ടി-നയന്‍താര താരജോഡി വീണ്ടുമൊന്നിക്കുകയാണ് എ.കെ.സാജന്‍ സംവിധാനം ചെയ്യുന്ന’പുതിയ നിയമ’ത്തില്‍. പുതുവര്‍ഷത്തിലെ മമ്മൂക്കയുടെ ആദ്യ ചിത്രം കൂടിയാണ് ‘പുതിയ മിയമം’.
ലാലേട്ടന്റെ പുലി മുരുകന്‍ പുതുവര്‍ഷത്തില്‍ എത്തുമെങ്കിലും ആ സസ്‌പെന്‍സിന് ആരാധകരും പ്രേക്ഷകരും ജനുവരിയിലായിരിക്കില്ല സാക്ഷ്യം വഹിക്കുക. വിഷുക്കണിയായി ആക്ഷന്‍ കരുത്തിന്റെ ആവേശവും ആഘോഷവുമുണര്‍ത്തി പുലിമുരുകന്‍ എത്തുമെന്നാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷ.
സൂപ്പര്‍ താര പദവി ഉറപ്പിച്ചെങ്കിലും ആ യാഥാര്‍ത്ഥ്യം അഭിനയത്തിലൂടെയല്ലാതെ അഭിമുഖത്തിലൂടെ വിളിച്ച് പറയാത്ത പൃഥ്വി രാജിന് ഈ ജനുവരി മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടി സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. ‘പാവാട’ എന്ന പൃഥ്വി രാജ് ചിത്രം യുവതാരത്തിന്റെ തുടര്‍ച്ചയായ വിജയങ്ങളുടെ പട്ടികയിലേക്ക് എഴുതി ചേര്‍ക്കുമെന്നാണ് ജനുവരി റിലീസിംഗിന്റെ ആദ്യ ദിനങ്ങളില്‍ ചലച്ചിത്ര ലോകത്തുനിന്ന് പുറത്തുവരുന്ന വിവരം.
നിവിന്‍ പോളിയുടെ പുതുവര്‍ഷത്തിലെ ജൈത്രയാത്രയ്ക്ക് കരുത്തേകാനായി
‘ആക്ഷന്‍ ഹീറോ ബിജു’ എത്തുകയാണ് ജനുവരി ചിത്രങ്ങളുടെ നിരയില്‍. ‘1983’ എന്ന നിവിന്‍ പോളി സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈനും മലയാലത്തിന്റെ പുതിയകാല പ്രണയ നായകനും വീണ്ടുമൊന്നിക്കുകയാണ് ആക്ഷനും ഹ്യൂമറും ഒന്നുചേരുന്ന ബിജുവിന്റെ ഹീറോയിസത്തിന് വേണ്ടി.
ഫഹദ് ഫാസിലിന്റെ പുതുവര്‍ഷ പ്രതീക്ഷകള്‍ സഫലമാക്കുവാനെത്തുകയാണ് ‘മണ്‍സൂണ്‍ മാംഗോസ്’. അമേരിക്കയാണ് ചിത്രത്തിന്റെ പശ്ചാത്തലം. സിനിമ പിടിക്കാനുള്ള തത്രപ്പാടുമായി അമേരിക്കയിലെത്തുന്ന ഒരു മലയാളി യുവാവിന്റെ കഥ പറയുകയാണ് ഈ ചിത്രം. അക്കരക്കാഴ്ചകള്‍ എന്ന ശ്രദ്ധേയ ടെലിവിഷന്‍ പരമ്പര ഒരുക്കിയ അബി വര്‍ഗ്ഗീസാണ് മണ്‍സൂണ്‍ മാംഗോസിന്റെ സംവിധായകന്‍. ജനുവരി റിലീസ് അല്ലെങ്കിലും ഫഹദ് ഫാസിലിന്റെ ഒരു ചിത്രം കൂടി ഈ പുതുവര്‍ഷത്തില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നുണ്ട്, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘മഹേഷിന്റെ പ്രതികാരം’.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here