ചന്ദ്രബോസ് വധം: നിഷാമിന് ജീവപര്യന്തം.

ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിന് ജീവപര്യന്തവും 24 വര്‍ഷവും തടവ് ശിക്ഷയാണ് തൃശ്ശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. 80,30,00 രൂപ പിഴയും വിധിച്ചു. കൊലക്കുറ്റത്തിന് ജീവപര്യന്തവും മറ്റ് കുറ്റങ്ങള്‍ക്കെല്ലാം 24 വര്‍ഷവുമാണ് ശിക്ഷാ കാലാവധി.
ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയ്ക്ക് നല്‍കണം.
കള്ള സാക്ഷി പറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. വിധിയില്‍ തൃപ്തിയില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പറഞ്ഞു. ശിക്ഷ കുറഞ്ഞുപോയതായും കുടുംബാംഗങ്ങള്‍.
പകൊലപാതകം അടക്കം ഒമ്പത് കുറ്റങ്ങളാണ് നിഷാമിനെതിരെ കോടതി കണ്ടെത്തിയത്. ഐ.പി.സി. 302,326, 324 വകുപ്പുകള്‍ പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞു.
പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍ വാദിച്ചത്. താന്‍ വിഷാദ രോഗത്തിന് അടിമയാണെന്നും തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബമുണ്ടെന്നും നിഷാം കോടതിയില്‍ പറഞ്ഞു.
2015 ജനുവരി 29 നാണ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റിയായ ചന്ദ്രബോസിനെ കാറിച്ചും തലക്കടിച്ചും നിഷാം കൊലപ്പെടുത്തിയത്. കേസിനാസ്പദമായ സംഭവം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോടതി വിധി പറഞ്ഞത്. വിധി ഉടന്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here