പി.ജയരാജന്റെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ല സെഷന്‍സ് കോടതി തള്ളി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചേക്കും. സിബിഐ, കേസില്‍ 25-ാം പ്രതിയായി ജയരാജനെ ഉള്‍പ്പെടുത്തിയിരുന്നു.
ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സിബിഐയുടെ തുടര്‍ നീക്കങ്ങളിലേക്കാണ് സിപിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജനെ സിബിഐ അവിടെ വന്ന് അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങളുണ്ട്. സിബിഐ ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു. അത്തരമൊരു നീക്കത്തെ എങ്ങെനെ പ്രതിരോധിക്കണമെന്ന ചര്‍ച്ച സിപിഎമ്മില്‍ നടന്നു വരികയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here