തിരുവനന്തപുരത്ത് ബൈക്ക് മോഷണം പതിവാക്കിയ കുട്ടിക്കള്ളന്മാര്‍ അറസ്റ്റില്‍

പതിനഞ്ച് ലക്ഷത്തിലേറെ വിലയുള്ള ക്യാമറകളും, അഞ്ചോളം ബൈക്കുകളും മോഷണം നടത്തിയ രണ്ട് കുട്ടിക്കള്ളന്‍മാരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. പതിനാറും, പതിനേഴും വയസ്സുള്ള സഹോദരന്‍മാരായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇവരെ മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം നഗരത്തില്‍ ഈയിടെയായി നടന്ന ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലണ് ഇവര്‍ പിടിക്കപ്പെടുന്നത്. ബൈക്ക് വര്‍ക്ക്‌ഷോപ്പുകളില്‍ കറങ്ങി നടന്ന് അവിടെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട പഴയ താക്കോലുകള്‍ ശേഖരിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം നഗരത്തിലെ പല ഭാഗത്തും കറങ്ങി നടന്ന് ആളൊഴിത്ത സ്ഥലത്ത് ഒഴിത്തിരിക്കുന്ന ബൈക്കുകള്‍ ഈ താക്കോലുകള്‍ ഉപയോഗിച്ച് തുറന്ന് മോഷണം നടത്തുകയാണ് ഇവരുടെ പതിവ്.
ശാസ്തമംഗലം, സ്റ്റാച്യൂ, വഞ്ചിയൂര്‍ , പാലോട് ,എന്നീ ഭാഗങ്ങളില്‍ നിന്ന് പള്‍സര്‍ 200, സ്‌പ്ലെന്‍ഡര്‍ , ആക്ടിവ ,കാലിബര്‍, സി.ഡി ഡോണ്‍ തുടങ്ങി അഞ്ചോളം ബൈക്കുകളാണ് ഇവര്‍ മോഷണം നടത്തിയത്. ഇതില്‍ രണ്ട് വാഹനങ്ങള്‍ ഇവരുടെ കൈയില്‍ നിന്നാണ് കണ്ടെത്തിയത്. മറ്റു മൂന്ന് വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ മരുതംകുഴി ആറ്റില്‍ ഉപേക്ഷിച്ച രീതിയിലും കണ്ടെത്തി. പൊളിച്ച് ആക്രികടയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സംശയം തോന്നിയ കടക്കാര്‍ അത് വാങ്ങാന്‍ തയ്യാറാകത്തതിനാലാണ് മരുതംകുഴിയില്‍ ഉപേക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സൂക്ഷിച്ചിരുന്ന ഭാഗങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് പല മോഷണങ്ങളും ഇവര്‍ ചെയ്തതായും സമ്മതിച്ചു. പതിനഞ്ച് ലക്ഷത്തിലേറെ വിലവരുന്ന ആത്യാധുനിക ഡി.എസ്.എല്‍ ആര്‍ ക്യാമറകള്‍ ഇവര്‍ മോഷണം നടത്തിയതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത് വില്‍ക്കുന്നതിനായി ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റ് പരസ്യവും നല്‍കിയിരുന്നു. ഈ ക്യാമറകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇവര്‍ക്ക് സഹായികളായി മറ്റാരെങ്കിലും ഉണ്ടോ എന്നും ,മറ്റു മോഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചു വരുന്നതായും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here