ഇന്ന് ഭഗത് സിങ് ദിനം.
രാജ്യത്തിനുവേണ്ടി നിരവധി പേര്‍ വീരമൃത്യു വരിച്ചു. ഇന്നും രാജ്യത്തിന്റെ സംരക്ഷണത്തിനായി അതിര്‍ത്തിയില്‍ ജവാന്‍മാര്‍ ജീവനും ജീവിതവും ബലികഴിച്ച് പോരാടുന്നു. ഏവര്‍ക്കുമൊപ്പം അല്ലെങ്കില്‍ എല്ലാത്തിനും മുമ്പെ ഓര്‍മ്മിക്കപ്പെടുന്ന, ഉരുവിടുന്ന പേരാണ് ഭഗത് സിങ് എന്ന ധീരനേതാവിന്റേത്.
1931 മാര്‍ച്ച് 23 ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഭഗത് സിങിനെ തൂക്കിലേറ്റുമ്പോള്‍ അദ്ദേഹത്തിന് 23 വയസ്സ് മാത്രമായിരുന്നു പ്രായം. ഭഗത് സിങിനൊപ്പം തൂക്കിലേറ്റിയത്
അദ്ദേഹത്തോളമോ അതിലേറയോ വീരം മനസില്‍ സൂക്ഷിച്ച സുഗ്‌ദേവിനേയും രാജ് ഗുരുവിനേയും കൂടെയാണ്.
ജയിലില്‍നിന്ന് തൂക്കുമരത്തിലേക്ക് പോകുമ്പോള്‍ ആദ്യം അരാകണം തൂക്കിലേറപ്പെടേണ്ടത് എന്നതായിരുന്നു ഇവരുടെ ചര്‍ച്ചാ വിഷയം. തനിക്ക് രാജ്യത്തിന് വേണ്ടി അദ്യം മരണം വരിക്കണമെന്ന് മൂന്ന് പേരും ആഗ്രഹിച്ചു. ഒടുവില്‍ സഗ്‌ദേവ്, ഭഗത് സിങ് , രാജ് ഗുരു എന്ന ക്രമത്തിലാകാമെന്ന് തീരുമാനിച്ചു.
ബാല്യകാലം മുതല്‍ ബ്രിട്ടീഷ് രാജിനെതിരെ പോരാടിയിരുന്ന ഭഗത് സിങിനെ തീവ്ര ഇടത് ചിന്താഗതിക്കാരനാക്കിയത് യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. അതോടെ അദ്ദേഹം അരാജക വാദത്തോടും മാര്‍ക്‌സിസത്തോടും അടുത്തു. ഇന്ത്യയിലെ ആദ്യ മാര്‍ക്‌സിസ്റ്റുകളിലൊരാളായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത നിരീശ്വര വാദിയായിരുന്ന അദ്ദേഹം എന്തുകൊണ്ട് ഞാന്‍ ഒരു അവിശ്വാസി (വൈ അയാം ആന്‍ എത്തീയിസ്റ്റ്) എന്ന പേരില്‍ ലേഖനമെഴുതി. തന്റെ ചിന്തകള്‍ പൊള്ളയാണെന്ന് പറഞ്ഞവര്‍ക്ക മറുപടിയായി.
ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ സിങ് ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസില്‍ കീഴടങ്ങുന്നതും തൂക്കിലേറ്റപ്പെടുന്നതും. രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങളുണ്ടായിട്ടും തന്റെ ആശയം ബ്രിട്ടീഷ്‌കാര്‍ തിരിച്ചറിയാനാണ് ഭഗത് സിങും സുഹൃത്തുക്കളും കീഴടങ്ങുന്നത്. ജയിലിലും തുടര്‍ന്നു ആ വിപ്ലവ നായകന്റെ പോരാട്ടങ്ങള്‍. ജയിലിലും തുല്യ നീതിക്കുതന്നെയായിരുന്നു പോരാട്ടം. എല്ലാ തടവുകാര്‍ക്കും ഒരേ പരിഗണന ആവശ്യപ്പെട്ട് അദ്ദേഹം 63 ദിവസത്തെ നിരാഹാരസമരം നടത്തി.
ഭഗത് സിംഗ് തെളിച്ച അഗ്‌നിനാളം ഇന്നും കെട്ടിട്ടില്ല. പുതിയ വിപ്ലവ ശബ്ദങ്ങള്‍ക്ക് ഭഗത് സിംഗ് എന്ന ചുവടെഴുത്തു കൂടിയെത്തുന്നത് അത് കൊണ്ടാണ്. എല്ലാ എതിര്‍ ശബ്ദങ്ങളെയും നവീകരണ പോരാട്ടങ്ങളെയും ഭഗത് സിംഗിന്റെ പേരുകൂട്ടി തന്നെയേ ഓരോ ഭാരതീയനും വരും നാളുകളിലും വായിക്കൂ. അങ്ങനെയാണ് ആ ജീവന്‍ ബലിനല്‍കിയതിന്റെ അര്‍ഥം പൂര്‍ണ്ണമാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here