ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഇന്ന് ദു:ഖ വെള്ളി.

പീഡാനുഭവസ്മരണയില്‍ ഇന്ന് ദു:ഖ വെള്ളി. മനുഷ്യ വംശത്തിന്റെ പാപമോചനത്തിനായി ദൈവപുത്രന്‍ കുരിശുമരണം വരിച്ച മഹാ ത്യാഗത്തിന്രെ ഓര്‍മ്മകള്‍ പുതുക്കി ഇന്ന് ദു:ഖ വെള്ളി.

ലോകമെന്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെയും പ്രാര്‍ത്ഥനകളോടെയും ഗാഗുല്‍ത്താമലയിലൂടെ യേശു കുരിശുമേന്തി നടന്നുനീങ്ങിയതിന്റെ ഓര്‍മ്മ പുതുക്കുകയാണ്.
വാഗമണ്ണിലും മലയാറ്റൂരും ഇന്ന് കുരിശുമല കയറുന്ന ചടങ്ങ് നടക്കുകയാണ്.

ദേവാലങ്ങലില്‍ കുരിശിന്രെ തിരുശേഷിപ്പ് ചുംബനവും,പീഢാനുഭവ വായനകളും, നഗരികാണിക്കലും, കുരിശിന്‍രെ വഴിയും നടക്കും. നഗരികാണിക്കല്‍ ചടങ്ങിന്റെ അവസാനം രാത്രി യേശുവിന്റെ പ്രതീകാത്മകമായ മൃതദേഹം പെട്ടിയില്‍ അടയ്ക്കുന്‌പോഴാണ് ദുഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ സമാപിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top