മുത്തുസ്വാമി ദീക്ഷിതര്‍ ഇല്ലാതെ സംഗീത ചരിത്രമില്ല

വാതാപി ഗണപതിം ഭജേ എന്ന വരികള്‍ മുഴങ്ങാത്ത ഒരു കീര്‍ത്തനസദസ്സ്് സംഗീതലോകത്ത് കേട്ടിട്ടുണ്ടോ . തമിഴ്‌നാട്ടില്‍ ഒരു സാധാരണ സംഗീത കുടുംബത്തില്‍ ജനിച്ച മുത്തുസ്വാമി ദീക്ഷിതര്‍ എന്ന അതികായന്റെ എത്രയോ മഹത്തായ സംഭാവനകളില്‍ ഒന്നു മാത്രമാണത്. ഇന്ത്യന്‍ സംഗീതലോകത്തിന്റെ പൈതൃകത്തോട് ഏറ്റവും ഇഴുകിചേര്‍ന്ന പേരാണ് ഇദ്ദേഹത്തിന്റേത്.
അമൃതവര്‍ഷിണി രാഗത്തില്‍ ആനന്ദാമൃതവര്‍ഷിണി എന്നകൃതിയുടെ ചരണത്തില്‍ സലിലം വര്‍ഷയ, വര്‍ഷയ, വര്‍ഷയ എന്ന് ഇദ്ദേഹം പാടിയസമയത്ത് ഉണങ്ങി വരണ്ട ഭൂമിയില്‍ അണമുറിയാതെ മഴപെയ്യുകയും അവസാനം മഴ ശമിക്കാന്‍ സലിലം സ്തംഭയ, സ്തംഭയ, സ്തംഭയ എന്നു മാറ്റി പാടിയെന്നുമാണ് ചരിത്രം.
ഇന്ത്യയില പല ക്ഷേത്രങ്ങളിലായി ജീവിതം സമര്‍പ്പിച്ച്, അലഞ്ഞ ഇദ്ദേഹം ജീവിതത്തിന്റെ ഏതൊക്കെയോ കോണില്‍ ഇരുന്ന് ചിട്ടപ്പെടുത്തിയ കൃതികളാണ് ഇന്നും സംഗീതലോകത്തെ മഹത്തായ സൃഷ്ടികള്‍. ഹിന്ദു ദേവതകളെയും ദേവന്‍മാരെയും വാഴ്ത്തുന്ന ഈ കീര്‍ത്തനങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ പല ക്ഷേത്രങ്ങളുടെയും ചരിത്രം ലോകം രേഖപ്പെടുത്തിയത് തന്നെ.
1775 ല്‍ മാര്‍ച്ച് 24 നാണ് അദ്ദേഹം ജനിക്കുന്നത്. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായിരുന്ന രാമസ്വാമിദീക്ഷികരായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. അച്ഛന്‍ തന്നെയായരുന്നു ആദ്യ ഗുരു. പിന്നീട് ചിദംബരാദനന്ദ സ്വാമിയുെട ശിക്ഷണ സമയത്ത് അദ്ദേഹത്തന്റെ തന്നെ നിര്‍ദേശപ്രകാരം തിരുത്തണി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ധ്യാനത്തില്‍ മുഴുകിയ അദ്ദേഹത്തിന് മുന്നില്‍ ദേവന്‍ പ്രത്യക്ഷപ്പെട്ട് ശേഷമാണ് സ്വാമിയ്ക്ക സംഗീതകവിത്വം വന്നതെന്നാണ് ചരിത്രം പറയുന്നത്.
തിരുത്തി കൃതികള്‍ എന്ന പേരില്‍ പ്രശസ്തമായ പത്ത് സുബ്രമഹ്മണ്യസ്തുതികളാണ് ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.
നവഗ്രഹകീര്‍ത്തനങ്ങള്‍, കമലാംബാനവാഭരണം, അഭയാംബാനവാഭരണം, ഷാേഡശഗണപതികൃതികള്‍, വിഭക്തികൃതികള്‍, പഞ്ചലിംഗസ്ഥല കൃതികള്‍ എന്നിവ അദ്ദേഹം കര്‍ണ്ണാടക സംഗീതത്തിന്‍ നല്‍കിയ ചില സംഭാവനകള്‍ ആണ്. 500 ഓളം കൃതികളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. ഗുരുഗുഹ എന്നതാണ് അദ്ദേഹം കൃതികളില്‍ മദ്രയായി സ്വീകരിച്ചികുന്ന പദം.
1835 ല്‍ ഒരു ദീപാവലി ദിവസം ശിഷ്യരോട് മീനാക്ഷി മേ മുദം എന്ന കൃതി ആലപിക്കാന്‍ പറഞ്ഞശേഷം അവര്‍ അത് പാടിക്കൊണ്ടിരിക്കെ ജീവന്‍ വെടിഞ്ഞുവെന്നാണ് പറയപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here