ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; യാത്രക്കാർക്ക് പരുക്ക്

ഇടുക്കി രാജക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ താമസമാക്കിയ സ്ത്രീകളും പുരുഷന്മാരുമടക്കം 19 പേരാണ് ബസ്സിനകത്ത് ഉണ്ടായിരുന്നത്. ഇന്ന് വൈകീട്ട് 4 .40 ആണ് അപകടം ഉണ്ടായത്. നിസാരമായി പരുക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടമായ വാഹനം ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച് താഴേക്ക് പതിക്കുകയായിരുന്നു. മൂന്നാറിലേക്കുള്ള പ്രധാന പാത ഒഴിവാക്കിയാണ് ഷോർട്ട് കട്ടായ ഈ വഴി വാഹനങ്ങൾ കടന്നു പോകുന്നത്. സ്ഥലത്ത് അപകടം പതിവാണെന്നും നാട്ടുകാർ പറയുന്നു.
Story Highlights : Mini tourist bus meets with accident in Vattakannippara, Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here