Advertisement

വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശം; സർക്കാർ-ഗവർണർ പോര് മുറുകുന്നു

9 hours ago
2 minutes Read

നാളെ വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശത്തെ ചൊല്ലി സർക്കാർ-ഗവർണർ പോര് മുറുകുന്നു. ദിനാചരണം കലാലയങ്ങളിൽ നടപ്പാക്കില്ലെന്ന് ഉന്നത വിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു വ്യക്തമാക്കി. മന്ത്രിയുടെ നിലപാട് ഗവർണറെ അനുകൂലിക്കുന്ന വിസിമാർ തള്ളി. ദിനാചരണം നടത്തിയാൽ തടയുമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും അറിയിച്ചു.

ഇന്ത്യ- പാക്ക് വിഭജനത്തിൻ്റെ ഓർമകളിൽ സെമിനാറുകളും, നാടകങ്ങൾ ഉൾപ്പെടെ കോളേജുകളിൽ സംഘടിപ്പിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ വിസിമാർക്ക് നൽകിയ നിർദേശം. എന്നാൽ സംസ്ഥാനത്തെ കാലാലയങ്ങളിൽ വിഭജന ഭീതി ദിനം നടപ്പാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു.

Read Also: മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; ‘കേര’ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ദിനാചരണം സംഘടിപ്പിക്കാൻ കണ്ണൂർ, കേരളാ വി സിമാർ കോളജുകൾക്ക് സർക്കുലർ അയച്ചു . ദിനാചരണം സംഘടിപ്പിക്കാൻ കോളജുകളിൽ നിർദേശം നൽകിയെന്ന് സാങ്കേതിക സർവകലാശാല വി സി ഡോക്ടർ കെ ശിവപ്രസാദ്. എസ്.എഫ്.ഐയും കെ.എസ്.യുവും ഭീതിദിനത്തിനെതിരെ രംഗത്തെത്തി. എസ്എഫ്ഐ സർവകലാശാലകളിൽ ചാൻസലറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

Story Highlights : Government vs Governor Partition Horrors Remembrance Day 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top