പാക് ജനതയോട് അഫ്രീദി മാപ്പ് പറയുന്നു.

ട്വന്റി-20 ലോകകപ്പിലെ മോശം പ്രകടനത്തില്‍ പാക് ജനതയോട് മാപ്പ് പറഞ്ഞ് നായകന്‍ ഷാഹിദ് അഫ്രീദി. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയാണ് അഫ്രീദി മാപ്പ് പറഞ്ഞത്.

പാക് ജേഴ്‌സിയണിഞ്ഞാണ് 20 വര്‍ഷമായി കളിക്കുന്നത്. കളത്തിലിറങ്ങുമ്പോഴെല്ലാം പാക് ജനതയുടെ വികാരം പേറിയാണ് കളിക്കാറുള്ളതും. എന്നാല്‍ കഴിഞ്ഞ കളിയിലെ പ്രകടനം മോശമായിരുന്നു എന്നും അഫ്രീദി പറയുന്നു.

ആളുകള്‍ എന്ത് പറയുമെന്ന് അറിയില്ല എന്നാല്‍ നിങ്ങളോട് ഒരു കടപ്പാടുണ്ട് മറ്റൊന്നും എന്നെ ബാധിക്കുന്നതല്ല എന്നും അഫ്രീദി.

ട്വന്റി-20 ലോകകപ്പില്‍ കളിച്ച നാല് കളികളില്‍ ഒന്നില്‍ മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. ബംഗ്ലാദേശിനെതിരായ കളിയില്‍ മാത്രം. ഇന്ത്യ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെ പാക് പരാജയപ്പെടുകയായിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top