സ്ത്രീ സുരക്ഷ പാളുന്നു – 5 വര്‍ഷത്തിനിടെ 61,867 കേസ്; 2016 ൽ മാത്രം 947

2016 ഫെബ്രുവരി 7 വരെയുള്ള കണക്കുകള്‍ പ്രതികാരം സംസ്ഥാനത്ത് 947 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടേയും ആഭ്യന്ത വകുപ്പിന്റേയും കണക്കുകളാണ് ഇത്. പരാതികള്‍ നല്കാന് തേഞ്ഞുമാഞ്ഞ് പോകുന്ന കേസുകള്‍ ഇതില്‍ പെടുന്നില്ല. സര്‍ക്കാരിന് സ്ത്രീ സുരക്ഷാ പദ്ധതികള്‍ നിരവധി ഉണ്ടെങ്കിലും പീഢനക്കേസുകള്‍ കുറയുന്നില്ലെന്നാണ് ഈ കണക്കുകള്‍ സ്ഥിതീകരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 61,867 പീഢന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ രേഖാമൂലം അറിയിചച്ചത്. ഇവയില്‍ 52,227 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 70,458 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവയില്‍ 1,563 പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
2011 ല്‍ 8,218 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2012 ല്‍ ഇത് 12,215 ആയി. 2013ല്‍ 13,867 തും 2014 ല്‍ 13,852 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2015ല്‍ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 12,173 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം ആദ്യമാസത്തില്‍ തന്നെ 947 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്നത് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്ദ്ധനവുണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തെ കേസുകളുടെ എണ്ണത്തിലും കഴിഞ്ഞ 5 വര്‍ഷത്തെ എണ്ണമെടുത്താലും തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 8,217 കേസുകളാണ് 5 വര്‍ഷത്തിനിടെ തലസ്ഥാന ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് നഗരപരിധിയില്‍ 2,489 ഉം റൂറല്‍ ഏരിയയില്‍ 5,728 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇടുക്കിയാലാണ് ഏറ്റവും കുറവ് കേസുകള്‍. 2001 കേസുകളാണ് ഇടുക്കിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കൊല്ലം6,182 പത്തനംതിട്ട2,131, ആലപ്പുഴ 2,917, കോട്ടയം 2,771, എറണാകുളം 5,381, തൃശ്ശൂര്‍ 6,829, പാലക്കാട്3,283, മലപ്പുറം 6,381, കോഴിക്കോട്5,578, വയനാട്2036, കാസര്‍ഗോഡ്3084 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം.
392 കേസുകള്‍ റെയില്‍വേ പോലീസും രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം ഫെബ്രുവരി2 വരെയുള്ള കാലയളവിലും ഏറ്റവുമധികം സ്ത്രീ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 127 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലത്ത് 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 35 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്ത വയനാടും ഇടുക്കിയിലുമാണ് കേസുകളുടെ എണ്ണം ഏറ്റവും കുറവുള്ള ജില്ലകള്‍. പത്തനംതിട്ട 38, ആലപ്പുഴ 40, കോട്ടയം41, എറണാകുളം78, തൃശ്ശൂര്‍97, പാലക്കാട്44, മലപ്പുറം76, കോഴിക്കോട്95, കണ്ണൂര്‍67, കാസര്‍ഗോഡ്52 എന്നിവയാണ് മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. 13 കേസുകള്‍ റെയില്‍വേയുടെ പരിധിയിലും രജിസ്റ്റര്‍ ചെയ്തു.
പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അല്ല, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാലാണ് എണ്ണം വര്‍ദ്ധിക്കുന്നതെന്നാണ് ആഭ്യന്തര വകുപ്പ് നല്കുന്ന വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here