ജംഗിള്‍ബുക്ക് വീണ്ടുമെത്തുന്നു,ഒരുപാട് കൗതുകങ്ങള്‍ നിറച്ച്!!
90കളിലെ കുട്ടിക്കാലം മൗഗഌയുടെ കുറുമ്പുകളോടും കാടിന്റെ കാഴ്ചകളോടുമൊപ്പമുള്ളതായിരുന്നു. ഇന്ത്യന്‍ കാടുകളില്‍ കാട്ടുമൃഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന അനാഥബാലന്റെ കഥ പറഞ്ഞ റുഡ്യാര്‍ഡ് കഌപ്പിങ്ങിന്റെ ജംഗിള്‍ബുക്കിന് ലോകമെങ്ങും ആരാധകര്‍ ഏറെയാണ്.
മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അനിമേഷന്‍ ചിത്രമായി മാറിയപ്പോള്‍ സ്വീകരണമുറിയിലും മൗഗഌ താരമായി.ദൂരദര്‍ശനിലെ ജംഗിള്‍ബുക്കിനു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്ന കാലത്ത് അങ്ങനെ ഷേര്‍ഖാനും അങ്കിള്‍ ബഗീരയുമെല്ലാം കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായി.
ഇപ്പോഴിതാ ആ കൂട്ടുകാരെല്ലാം വീണ്ടുമെത്തുകയാണ്. ഇത്തവണ ജംഗിള്‍ബുക്ക് എത്തുന്നത് ഹോളിവുഡ് ത്രീഡി അനിമേഷന്‍ അഡ്വെഞ്ചര്‍ ഫാന്റസിയായാണ്. ജൊന്‍ ഫാവ്‌റ്യൂ സംവിധാനം ചെയ്യുന്ന ചിത്രം പ്രേില്‍ 8ന് തിയേറ്ററുകളിലെത്തും.
ഗ്രാഫിക്‌സിന്റെ വിസ്മയലോകം ചിത്രത്തിലുണ്ടെന്ന സൂചന നല്കുന്നതാണ് പുറത്തിറങ്ങിയ ട്രെയിലറുകള്‍. നീല്‍ സേത്തിയെന്ന പത്തുവയസ്സുകാരന്‍ ഇന്ത്യന്‍ ബാലനാണ് മൗഗഌയാവുന്നത്……..
കുട്ടിക്കാലത്തിന്റെ സാഹസികതകള്‍ക്ക് പ്രിയങ്കരമായ ഈ പാട്ട് ഓര്‍മ്മയില്ലേ
” ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ
കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു
മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ
നിന്നെ പോറ്റുന്ന കാടല്ലേ… നിന്നെ കൂട്ടുന്ന കൂടല്ലേ
കാടിൻറെ കൂടെന്നും നീയില്ലേ… നാടിന്റെ നാടകം നീയല്ലേ
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ ”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here