നാലായിരം കോടി തിരിച്ചടയ്ക്കാം; വിജയ് മല്യ.

വിവിധ ബാങ്കുകളില്‍ നിന്ന് വായപ എുത്തതില്‍ 4000 കോടി തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ. ബാങ്കുകളുമായി 2 തവണ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയെന്നും ഈ വര്‍ഷം സെപ്തംബറിനകം 4000 കോടി രൂപ തിരിച്ചടയ്ക്കാമെന്നും മല്യ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

മല്യയുടെ നിര്‍ദ്ദേശത്തില്‍ അഭിപ്രായം അറിയിക്കാന്‍ ബാങ്കുകള്‍ക്ക് ഒരാഴ്ച സമയം നല്‍കി. കേസ് ഏപ്രില്‍ 7 ന് പരിഗണിക്കും.
ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് മല്യയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. മാധ്യമങ്ങള്‍ പൊതുജന താല്‍പര്യാര്‍ത്ഥമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടതി പറഞ്ഞു.

9000 കോടി രൂപയാണ് വിജയ് മല്യ വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തത്. ഇത് തിരിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top