MLA ആകണോ? ഒരൊറ്റ ഫോൺ കോൾ മതി

ഒരൊറ്റ ഫോണ്‍ കാള്‍ മതി ; ജീവിതം മാറി മറിയും ! വേണ്ടി വന്നാല്‍ എം.എല്‍.എ. ആകാം. ചുരുങ്ങിയതു തോറ്റു തൊപ്പിയിട്ട എം.എല്‍.എ. എങ്കിലും ആകാം. സംഗതി നിസ്സാരം ഫോണ്‍ എടുക്കുക , തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനെ വിളിക്കുക . രെജിസ്‌ട്രേഷന്‍ ഉള്ള പാര്ട്ടി തന്നെയാണ് തൃണമൂല്‍.
ഈ സംഘടനയുടെ കേരളത്തിലെ ആവേശം കണ്ടപ്പോള്‍ അതിനു പിന്നിലെ സത്യമറിയാന്‍ 24 നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഒരു സ്ഥാനാര്‍ഥിയുടെ വേഷത്തില്‍ ഞങ്ങളുടെ പ്രതിനിധി നടത്തിയ ആ ഫോണ്‍ കാള്‍.
ആദ്യ കോളിന്റെ ആദ്യ മിനുട്ടില്‍ തന്നെ സീറ്റ് റെഡി. ആകെ തൃണമൂലിന്റെ നേതാക്കള്‍ക്ക് തിരയാനുണ്ടായിരുന്നത് ഒഴിവുള്ള മണ്ഡലം ഏതെന്ന് മാത്രം.
എനിക്ക് മത്സരിക്കാന്‍ കിട്ടിയത് കായംകുളം. ഇനി കടക്കാനുള്ള കടമ്പ രണ്ടേരണ്ട് എണ്ണം. ഒന്ന് എന്റെ ഐഡെന്റിറ്റി കാര്‍ഡ്. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടാ !
അതും ഒറിജിനല്‍ തന്നെ വേണം. തൃണമൂലിനിന്റെ തിരുവനന്തപുരത്തെ താത്കാലിക യോഗസ്ഥലത്ത് എത്തുമ്പോള്‍ അവിടെ രണ്ട് ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ എത്തിയിട്ടുണ്ട്. പ്രസംഗം, വോട്ടുചോദിക്കല്‍ തുടങ്ങി എന്താണ് ഒരു തിരഞ്ഞെടുപ്പ് എന്ന അടിസ്ഥാന പാഠങ്ങള്‍ വരെ പഠിപ്പിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥികളെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here