വാംഗാരി മാതായ്; പ്രകൃതിയുടെ കാവല്‍ മാലാഖ.

കറുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കയെ പച്ച കുപ്പായം അണിയിച്ച ധീര വനിതയാണ്‌ വാംഗാരി മാതായ്. 1940 ഏപ്രില്‍ 1 ന് കെനിയയിൽ ജനിച്ച ഈ നീഗ്രോ പെൺകുട്ടി നാടിന്റെ വിശപ്പകറ്റി പ്രകൃതി സംരക്ഷണത്തിന്റെ ആവിശ്യകതയെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാകിയപ്പോൾ ചരിത്രത്തിൽ എഴുതപ്പെടാൻ പോകുന്ന പേരാകും തന്റെ എന്ന് അറിഞ്ഞില്ല. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയും പരിസ്ഥിതി പ്രവർത്തകയും ആണ് വംഗാരി മാതായ്. 

vangari-1ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റ് സ്ത്രീകൾ അടിച്ചമർത്തപ്പെട്ട കാലത്ത്, തന്റെനാട്ടിലെ സ്‌ത്രീകളുടെ ദയനീയസ്ഥിതി മാറ്റിയെടുക്കുന്നതിന്‌ സാമ്പത്തിക സുരക്ഷയാണ്‌ ആവശ്യമെന്ന്‌ അവർ തിരിച്ചറിഞ്ഞു. അതിനായി 1977 ൽ ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റ് എന്ന പദ്ധതിക്ക് അവർ രൂപം കൊടുക്കുകയും കെനിയൻ സ്ത്രീകളെ അതിൽ അണിചേർക്കുകയും ചെയ്തു. പദ്ധതി പ്രകാരം പോളിത്തീൻ കൂടുകളിൽ വിത്തുകൾ പാകി മുളപ്പിച്ച്‌ നാട്ടിലാകെ വിൽപ്പന നടത്തുകയും ആ തൈകൾ വളർന്ന്‌ നാടാകെ പുതിയൊരു വനസംസ്‌കാരം തീർക്കുകയും ചെയ്തു. പുതിയ വൃക്ഷങ്ങള നട്ടുപിടിപ്പിക്കുന്നത് വഴി വന നശീകരണം ഇല്ലാതാക്കാനും , പാചകത്തിനാവിശ്യമായ വിറകും ഫലങ്ങളും ഉൽപാദിപ്പിക്കാനും, ആളുകളുടെ വിശപ്പകറ്റാനും വംഗാരി മാതായിക്ക് കഴിഞ്ഞു. പദ്ധതി വഴി നാടിനു പച്ചപ്പേകുക മാത്രമല്ല തന്റെ നാട്ടിലെ നിരാലംബരായ സ്ത്രീകളുടെ അരണ്ട ജീവിതത്തിലും അവർ പച്ചപ്പ്‌ നൽകി, സ്ത്രീ ശാക്തീകരണത്തിന്റെ വിത്തുകൾ പാകി. യുഎൻഇപിയിലും നാഷണൽ കൗൻസിൽ ഓഫ് വുമെൻ ഇന് കെനിയ എന്ന സംഘടനയിലും വാംഗാരി മാതായ് സജീവമായിരുന്നു.

vangari-2വാംഗാരി മാതായുടെ വർദ്ധിച്ചു വരുന്ന ജനസസമ്മിതിയിൽ അരിശം പൂണ്ട ചിലർ പലരീതിയിലും മാതായിയേയും അവരുടെ ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റിനെയും നശിപ്പിക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പരമായും, വ്യക്തി പരമായും ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാലമായിരുന്നു അത്. ഒൻപത് പേരില് കൂടുതൽ സർകാരിന്റെ അനുവാദം ഇല്ലാതെ സംഘം ചേരാൻ പാടില്ല എന്ന കൊളോണിയൽ നിയമത്തിന്റെ പിൻബലത്തിൽ 1980 ൽ കെനിയൻ സർക്കാർ മാതായിക്കെതിരെ തിരിഞ്ഞു. മാതായി അന്നുമുതൽ ഭരണഘടനാ പരിഷ്കാരം ആവിശ്യപെടുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വാക്താവും കൂടി ആയ്. പ്രതിസന്ധികളിൽ അടി പതറാതെ പിടിച്ചു നിൽക്കുകയും തോൽകാവികളിൽ നിന്ന് പാഠം ഉൾകൊണ്ടും വിജയം കൈവരിച്ച വ്യക്തിയാണ് വംഗാരി മാതായ്.

vangari-3
രാഷ്ട്രീയത്തിൽ സജീവമായിരുന്ന മാതായി ഒരുപാട് തവണത്തെ പരിശ്രമത്തിനു ശേഷം 2002 ൽ ആണ് തിരഞ്ഞെടുപ്പിൽ വിജയം കണ്ടതും, പരിസ്ഥിതി വകുപ്പിൽ സഹ മന്ത്രിയായ് നിയോഗിക്കപ്പെട്ടതും. 2004 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 2011 ൽ ഗർഭപാത്ര അർബുധത്തെ തുടർന്ന് ആ ധീര വനിത നമ്മോട് വിട പറഞ്ഞു. വംഗാരി മാതായിയുടെ ഓർമക്കായ്‌ 2012 ൽ വംഗാരി മാതായ് അവാർഡ്‌ രൂപീകരിച്ചു. പരിസ്ഥിതി പ്രശ്നങ്ങളിൽ അസാധാരാണമായ മാറ്റം കൊണ്ടുവരന്നവർക്കും, സംഭാവനകൾ നടത്തുന്നവർക്കും വേണ്ടിയാണ് ഈ അവാർഡ്‌. ലോകമെമ്പാടുമുള്ള വനിതകൾക്കും ഇനി വരുന്ന യുവ തലമുറയ്ക്കും പ്രജോദനമാണ് വംഗാരി മാതായ് എന്ന ഉരുക്ക് വനിത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top