ഫ്ളവേഴ്സിൽ വിസ്മയഗാനസന്ധ്യ നാളെ

അനശ്വരരായ അഞ്ച് സംഗീതജ്ഞരുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ച കല്ല്യാൺ സിൽക്സ് വിസ്മയഗാനസന്ധ്യ നാളെ വൈകുന്നേരം 6.30ന് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യും.വി.ദക്ഷിണാമൂർത്തി,ജി.ദേവരാജൻ,കെ.രാഘവൻ,എം.എസ്.ബാബുരാജ്,സലിൽ ചൗധരി എന്നിവർക്ക് സ്മരണാഞ്ജലിയായി സംഘടിപ്പിച്ച പരിപാടിയിൽ സംഗീതരംഗത്തെ പ്രമുഖർ അണിനിരന്നു.
ഡോ.കെ.ജെ.യേശുദാസ്,പി.ജയച്ചന്ദ്രൻ,എം.കെ.അർജുനൻ,ജയറാം,പി.സുശീല,വാണി ജയറാം,എൽ.ആർ.ഈശ്വരി,ഉണ്ണി മേനോൻ,മിൻമിനി,വിധുപ്രതാപ്,ജ്യോത്സ്ന,വിജയ് യേശുദാസ്,സിതാര,മഞ്ജരി,സ്റ്റീഫൻ ദേവസ്സി,വൈക്കം വിജയലക്ഷ്മി,മധു ബാലകൃഷ്ണൻ,നജിം അർഷാദ്,ശ്രേയ ജയദീപ് തുടങ്ങി നിരവധി സംഗീതപ്രതിഭകൾ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here