Advertisement

ട്വന്റിഫോറും ഫ്‌ളവേഴ്‌സും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തോൺ; ഇന്ന് കൊച്ചിയിൽ

March 8, 2025
2 minutes Read

വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോറും ഫ്‌ളവേഴ്‌സും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തൺ ഇന്ന് കൊച്ചിയിൽ നടക്കും. വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമാകും.

പെൺകരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവർത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊർജ്ജം പകരാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തിൽ ഫ്‌ളവേഴ്‌സും ട്വന്റിഫോറും പങ്കുചേരുകയാണ്. ഇന്ന് നടക്കുന്ന പിങ്ക് മിഡ്‌നൈറ്റ് റൺ ചരിത്രത്തിന്റെ ഭാഗമാകും. രാത്രി 9ന് കൊച്ചി ദ‍ർബാർ ഹാൾ ഗ്രൗണ്ടിൽ നടൻ ജയസൂര്യ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും.

5 കിലോമീറ്റർ ദൂരത്തിൽ 2500-ൽ ഏറെ വനിതകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
15 വയസ് മുതൽ 30 വയസ് വരെയുള്ളവർക്കും 30 വയസിനു മുകളിലുള്ളവർക്കുമായി രണ്ട് കാറ്റഗറികളിലാണ് മിഡ്നൈറ്റ് റൺ ഒരുക്കിയിരിക്കുന്നത്. ആകർകമായ സമ്മാനങ്ങളണ് വിജയികളെ കാത്തിരിക്കുന്നത്.

Story Highlights : Twentyfour and Flowers Pink Midnight Marathon Kochi today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top