ബജ്റംഗ്ദളിനെതിരായ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

ബജ്റംഗ്ദളിനെതിരായ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്. നാരായൺപൂർ പോലീസ് ആണ് പെൺകുട്ടികളുടെ പരാതി സ്വീകരിരക്കാതിരുന്നത്. സംഭവം സ്ഥലം ദുർഗ് ആയതിനാലാണ് കേസ് എടുക്കാത്തതെന്ന് വിശദീകരണം. ഓൺലൈൻ ആയി പരാതി നൽകുമെന്ന് പെൺകുട്ടികൾ. ജ്യോതി ശർമ, കണ്ടാലറിയാവുന്ന 24 ബജ്രഗദൾ പ്രവർത്തകർ എന്നിവർക്കെതിരെയാണ് പരാതി.
ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാണ് പരാതി നൽകിയിരുന്നത്. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ കന്യാസ്ത്രീയ്ക്ക് അനുകൂലമായി വെളിപ്പെടുത്തൽ നടത്തിയതോടെ ഇരുവരുടെയും നിരപരാധിത്വം തെളിയിക്കപ്പെടുകയായിരുന്നു. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also: നീതിയുടെ വെളിച്ചം; ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കന്യാസ്ത്രീകൾ പുറത്തേക്ക്
ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായതെന്നും പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ നിർബന്ധിത മതപരിവർത്തനത്തിനും, മനുഷ്യ കടത്തിനും അറസ്റ്റ് ചെയ്തത്. എന്നാൽ കേസ് എൻഐഎ കോടതിയിലെത്തിയപ്പോൾ ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു.
Story Highlights : Police reject girls’ complaint against Bajrang Dal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here