Advertisement

സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ വരുന്നു ; വീഡിയോ പുറത്ത്

3 hours ago
3 minutes Read

ടോം ഹോളണ്ട് നായകനാകുന്ന നാലാമത്തെ സ്‌പൈഡർമാൻ ചിത്രത്തിന്റെ പ്രൊഡക്ഷൻ ആരംഭിച്ചു. സ്‌പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേയിലെ സ്പൈഡർമാന്റെ പുതിയ സ്യൂട്ട് റിവീലിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോക്ക് വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയിരിക്കുന്നത്.

അടുത്ത വർഷം ജൂലൈ 21 റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ മാർക്ക് റൂഫല്ലോയുടെ ‘ഹൾക്ക്’ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കോമിക്ക്‌സിലും ആനിമേഷനിലും മാത്രം കണ്ട് ശീലിച്ചിട്ടുള്ള സ്പൈഡർമാനും ഹൾക്കും തമ്മിലുള്ള പോരാട്ടം സ്‌പൈഡർമാൻ : ബ്രാൻഡ് ന്യൂഡേയിൽ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇപ്പോൾ തിയറ്ററുകളി ഓടുന്ന ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സ് എന്ന ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും വരാനിരിക്കുന്ന അവേഞ്ചേഴ്‌സ് : ഡൂംസ് ഡേയും, സ്പൈഡര്മാനും വന്നാൽ മാത്രമേ അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിം എന്ന ചിത്രത്തിന് ശേഷം ക്ഷീണത്തിലിരിക്കുന്ന മാർവെലിനും ഡിസ്നിക്കും ആശ്വസമാകൂ എന്നാണ് റിപ്പോർട്ടുകൾ.

സ്‌പൈഡർമാൻ : ബ്രാൻഡ് ന്യൂ ഡേയിൽ ടോം ഹോളണ്ടിനും മാർക്ക് റഫല്ലോക്കും സാഡി സിങ്ക്, സെന്തായ, ചാർളി കോക്സ്, ജോണ് ബെർന്തൽ, ജേക്കബ് ബെറ്റാലോൺ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്‌പൈഡർമാൻ നോ വേ ഹോം എന്ന ചിത്രത്തിൽ ഇതിന്മുൻപ് സ്പൈഡർമാനായി വേഷമിട്ട ടോബി മഗ്വയറും, ആൻഡ്രൂ ഗാർഫീൽഡും അതിഥി വേഷങ്ങളിലെത്തിയിരുന്നു. ഇത്തവണ സാഡി സിങ്ക് അവതരിപ്പിക്കുന്നത് ടോബി മഗ്വയറിന്റെ മകളായ മെയ് പാർക്കറിനെയാണെന്ന് റൂമറുകളുണ്ട്.

Story Highlights :Spider-Man: Brand New Day is coming; video out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top