നിയമസഭയിൽ ബിജെപി ഉണ്ടായിരുന്നെങ്കിൽ യുഡിഎഫ് കാലാവധി തികയ്ക്കില്ലായിരുന്നെന്ന് സുരേഷ് ഗോപി

 

നിയമസഭയിൽ അഞ്ച് ബിജെപി എംഎൽഎമാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാക്കില്ലായിരുന്നുവെന്ന് നടൻ സുരേഷ് ഗോപി. മന്ത്രിമാർ ഉൾപ്പെട്ട അഴിമതി ഇടപാടുകളെ കാര്യക്ഷമമായി നേരിടാൻ പ്രതിപക്ഷത്തിന് സാധിച്ചില്ല. ബിജെപിയുടെ സാന്നിധ്യം നിയമസഭയിലുണ്ടായിരുന്നെങ്കിൽ മൂന്നുവർഷം കൊണ്ട് യു.ഡി.എഫ് ഭരണം അവസാനിച്ചേനെ.ഇത്തവണ നിയമസഭയിൽ ബിജെപി അംഗങ്ങളുണ്ടാവും.കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ വികസന അജണ്ടകൾ നടപ്പാക്കുന്ന ഏജന്റുമാരായി നിയമസഭയിലേക്ക് ജയിക്കുന്ന ബിജെപി അംഗങ്ങൾ മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു. എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ കാസർഗോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top