കായികരംഗത്തെ ഓസ്‌കാർ സെറീനയ്ക്കും ദ്യോക്കോവിച്ചിനും.

കായിക രംഗത്തെ ഓസ്‌കാർ ആയ ലോറസ് അവാർഡുകൽ പ്രഖ്യാപിച്ചു.ടെന്നീസ് താരങ്ങളായ നൊവാക്‌ ദ്യോക്കോവിച്ചും സെറീനാ വില്യംസുമാണ് അവാർഡുകൽ സ്വന്തമാക്കിയത്.

ഫുട്‌ബോൾ താരം ലയണൽ മെസ്സി, ഉസൈൻ ബോൾട്ട് എന്നിവരെ പിന്തള്ളിയാണ് ഇവർ ഒന്നാമതെത്തിയത്. ഷെല്ലി ആൻ ഫ്രേസർ ആയിരുന്നേു സെറീനയുടെ വെല്ലുവിളി. ഇത് മൂന്നാം തവണയാണ് സെറീന ലോറസ് പുരസ്‌കാരം സ്വന്തമാക്കുന്നത്. 2003 ലും 2010 ലുമായിരുന്നു സെറീന ഈ നേട്ടം കരസ്ഥമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top