മസ്‌കറ്റിൽ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു.

മസ്‌കററിലെ സലാലയിൽ മലയാളി നേഴ്‌സിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം ഗർഭിണിയായ ചുക്കു റോബർട്ടി(28)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സലാല ബദർ അൽ സാമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ചിക്കു അങ്കമാലി കറുകുര്‌റി സ്വദേശിയാണ്. താമസസ്ഥലത്ത് കുത്തേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയത്. മോഷണ ശ്രമം തടയുനുന്നതിനിടയിൽ കുത്തേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് ലിൻഡസൺ തോമസ് ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ്.
രാത്രി 10 മണിക്ക് ഡ്യൂട്ടിയ്ക്ക് കയറേണ്ടിയിരുന്ന ചിക്കു എത്താതിരുന്നതിനെ തുടർന്ന് ലിൻസൺ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. തുടർന്ന് ലിൻസൺ ഫഌറ്റിൽ വന്ന് നോക്കിയപ്പോഴാണ് ചിക്കു ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശരീരത്തിൽ കുത്തേറ്റ പാടുകൾ ഉള്‌ലതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കറുകുറ്റി മാമ്പ്ര തെക്കയിൽ അയിരൂക്കാരൻ വീട്ടിൽ റോബർട്ടിന്റെ മകളാണ് ചിക്കു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here