Advertisement

തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകം: ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ പിടിയില്‍; ഒരാള്‍ മലയാളിയും മറ്റേയാള്‍ നേപ്പാള്‍ സ്വദേശിയും

12 hours ago
2 minutes Read
Thiruvananthapuram kerala cafe hotel owner murdered

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ കേരള കഫേയെന്ന ഹോട്ടലിന്റെ ഉടമ കൊല്ലപ്പെട്ടു. ജസ്റ്റിന്‍ രാജാണ് കൊല്ലപ്പെട്ടത്. കേസില്‍ ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ പിടിയിലായി. ഒരു നേപ്പാള്‍ സ്വദേശിയും ഒരു മലയാളിയുമാണ് പിടിയിലായിരിക്കുന്നത്. പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. (Thiruvananthapuram kerala cafe hotel owner murdered)

അടിമലത്തുറയില്‍ നിന്നാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. അക്രമാസക്തരായ പ്രതികളെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.

Read Also: നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; മരിച്ച യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു

ഇന്ന് ഉച്ചയോടെ കൊലപാതകം നടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് എതിര്‍വശത്താണ് കേരള കഫേ ഹോട്ടലുള്ളത്. ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന ക്യാമ്പിന് സമീപമാണ് ജസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മൂടിയിട്ട നിലയിലായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ജീവനക്കാരും കുറച്ച് ദിവസമായി പണിക്ക് എത്തിയിരുന്നില്ല. ഇവര്‍ എവിടെപ്പോയെന്ന് നേരിട്ട് അന്വേഷിക്കാനെത്തിയതായിരുന്നു ജസ്റ്റിന്‍. കൊലപാതകം ആസൂത്രിതമായല്ല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നും പൊലീസ് സംശയിക്കുന്നു. സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി എം സത്യനേശന്റെ മകളുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിന്‍ രാജ്.

Story Highlights : Thiruvananthapuram kerala cafe hotel owner murdered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top