Advertisement

കണ്ണൂരിലെ ദമ്പതികളുടെ മരണം; തലക്കടച്ച് വീഴ്ത്തി തീകൊളുത്തി; ഭാര്യയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം

4 hours ago
2 minutes Read

കണ്ണൂർ അലവിലിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ഭാര്യയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. തലയ്ക്കേറ്റ ശക്തമായ അടിയും തീപൊള്ളലേറ്റതുമാണ് എ കെ ശ്രീലേഖയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭർത്താവ് പ്രേമരാജൻ ശ്രീലേഖയെ തലക്കടച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തിയെന്നാണ് പൊലീസ് നിഗമനം.

ഇന്നലെ വൈകിട്ടാണ് ഇരുവരെയും വീട്ടിലെ കിടപ്പ് മുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടി ചോരവാർന്ന നിലയിലായിരുന്നു. മുറിയിൽ നിന്ന് ചോര പുരണ്ട ഒരു ചുറ്റികയും പൊലീസ് കണ്ടെത്തി. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പ്രേമരാജൻ സ്വയം തീകൊളുത്തിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അത് സാധൂകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.

Read Also: 10-ാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

ഇളയ മകൻ വിദേശത്ത് നിന്ന് വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മരണ വാർത്ത പുറത്തറിഞ്ഞത്. മന്ത്രി എ കെ ശശീന്ദ്രന്റെ മരുമകളാണ് കൊല്ലപ്പെട്ട എകെ ശ്രീലേഖ. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പൊലിസിൽ മൊഴി നൽകി. കൊലപാതക കാരണത്തിൽ പൊലീസിനും വ്യക്തതയുണ്ടായിട്ടില്ല. സിറ്റിപൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ വളപട്ടണം സിഐ ആണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Story Highlights : Kannur couple death case: Wife’s murder confirmed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top