Advertisement

ഓണം സ്പെഷ്യൽ ഗുണ്ടാ വിരുദ്ധ സ്ക്വാഡുമായി പൊലീസ്; കാപ്പ ചുമത്തിയത്‌ 42 ഗുണ്ടകളെ

5 hours ago
1 minute Read

ഓണാഘോഷ കാലത്ത് ക്രൈം നിയന്ത്രിക്കാൻ പൊലീസ് സ്പെഷ്യൽ ഗുണ്ടാ വിരുദ്ധ സ്ക്വാഡുമായി രംഗത്ത്. തലസ്ഥാനത്ത് മാത്രം കാപ്പ ചുമത്തി ജയിലിൽ അടച്ചത് 42 ഗുണ്ടകളെയാണ്. 32 പേർ നിരീക്ഷണത്തിലുണ്ട്. രാത്രികാല പരിശോധനയും ശക്തമാക്കി.

കൊലപാതകം, ബോംബ് കേസ്, ലഹരി കടത്ത്, പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകളെയാണ് ജയിലിൽ അടച്ചത്. ആഘോഷ കാലയളവിൽ വർധിക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുണ്ടകളുടെ വീടുകളിൽ പരിശോധന നടത്തും. ദിവസവും 15 മുതൽ 20 വീടുകളിൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം 2021 മുതൽ 2024 വരെ തലസ്ഥാനത്ത് 37 അരുംകൊലപാതകങ്ങൾ നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

Story Highlights : Police launch special anti-goonda squad for Onam season

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top