ഇന്ത്യയിൽ ഐഫോൺ വില വർദ്ധനയ്ക്ക് സാധ്യത.

ഇന്ത്യയിൽ ഐഫോണിന്റെ വില കുത്തനെ വർദ്ധിക്കുന്നു. 29 ശതമാനത്തിന്റെ വർദ്ധനവാണ് ഐഫോൺ വിലയിൽ കമ്പനി നടപ്പിലാക്കാൻ പോകുന്നത്. 2016 ജനുവരി, മാർച്ച് മാസങ്ങൾക്കിടയിൽ ആപ്പിൾ വരുത്തിയ വിലക്കുറവ് പിൻവലിക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ഐഫോൺ 6, ഐഫോൺ 6എസ് മോഡലുകൾക്ക് യഥാക്രമം 31000 രൂപ, 40,500 രൂപ എന്നിങ്ങനെയാണ്. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ഇത് 40,000 രൂപ, 48,000 രൂപ എന്ന നിരക്കിലേക്ക് ഉയരും. ഐഫോൺ 5 എസിന്റെ വില വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ 18000 രൂപ 22 ശതമാനം വർദ്ധനവിൽ 22000 രൂപയാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here