മുണ്ടുടുത്ത് താടിവച്ച് ദുൽഖർ; പുതിയ ലുക്ക് വൈറലാവുന്നു

അമൽനീരദ് ദുൽഖർ സൽമാൻ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പാലായിലും സമീപപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. അവിടെ നിന്നുള്ള ലൊക്കേഷൻ സ്റ്റിലുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുമ്പോൾ ചർച്ചാവിഷയമാവുന്നത് ദുൽഖറിന്റെ പുതിയ ലുക്ക് തന്നെ. മുണ്ടുടുത്ത് താടിവച്ച് തനി നാടനായി ദുൽഖർ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് സിനിമാപ്രേമികളുടെ ഗ്രൂപ്പുകളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. യെസ്ഡി ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. അമു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News