എംകെ മുനീറിനെതിരെ ഇന്ത്യാവിഷൻ പ്രതിനിധി സ്ഥാനാർഥി

മന്ത്രി എം.കെ.മുനീറിനെതിരെ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിൽ ഇന്ത്യാവിഷൻ പ്രതിനിധി സ്ഥാനാർഥി. ചാനലിൽ ഡ്രൈവറായിരുന്ന പുതിയങ്ങാടി സ്വദേശി എ.കെ.സാജനാണ് സ്വതന്ത്രസ്ഥാനാർഥിയായി മുനീറിനെ എതിരിടുന്നത്. ഞങ്ങളുടെ ശമ്പളമെവിടെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജീവനക്കാരുടെ പ്രതിനിധിയായി സാജന്റെ പോരാട്ടം. 2003ൽ ഇന്ത്യാവിഷന്റെ തുടക്കം മുതൽ സാജൻ ചാനലിനൊപ്പമുണ്ടായിരുന്നു. എസ്‌ക്രീംപാർലർ കേസിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ഇന്ത്യാവിഷൻ വാർത്തയായപ്പോൾസ്താപനത്തിനു നേരെയുണ്ടായ മുസ്ലീംലീഗ് പ്രവർത്തകരുടെ ആക്രമണത്തെ സാജന് പല തവണ നേരിടേണ്ടി വന്നിട്ടുണ്ട്.
2015ൽ ചാനൽ പൂട്ടിയതോടെ നിരവധി ജീവനക്കാരാണ് വഴിയാധാരമായത്. ജേർണലിസ്റ്റുകളിൽ പലരും പല വഴിയേ പിരിഞ്ഞെങ്കിലും ജേർണലിസ്റ്റിതര ജീവനക്കാരിൽ ഭൂരിഭാഗവും ഇപ്പോഴും ഇന്ത്യാവിഷന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്. ശമ്പളക്കുടിശ്ശിക തീർത്തു നല്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പലയാവർത്തി എം.കെ.മുനീറിനെ കണ്ടെങ്കിലും അനുകൂല നടപടിയൊന്നുമുണ്ടായില്ല. നിരന്തരമായ അവഗണനയെത്തുടർന്നാണ് മുനീറിനെതിര മത്സരിക്കാൻ ജീവനക്കാർ ഒറ്റക്കെട്ടായി തീരുമാനിച്ചതും സാജൻ സ്ഥാനാർഥിയായതും. മാധ്യമപ്രവർത്തകരുടെ വൻ നിര തന്നെ സാജനൊപ്പം പ്രചാരണത്തിന് അണിനിരക്കുമെന്നാണ് സൂചന. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ സാജന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here