Advertisement

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

February 11, 2019
1 minute Read

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. റസാഖിന് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാം എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. ആനുകൂല്യങ്ങളും കൈപറ്റാൻ പാടില്ലെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കാരാട്ട് റസാഖ് നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

നേരത്തെ ഹൈക്കോടതി വിധിക്ക് 30 ദിവസത്തെ താൽക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നു. സ്റ്റേ കാലാവധി വരെ നിയമസഭാ നടപടികളിൽ പങ്കെടുക്കാം എന്നാൽ വോട്ടിംഗ് അവകാശവും മറ്റ് ആനുകൂല്യങ്ങളും കാരാട്ട് റസാഖിനുണ്ടാകില്ലെന്നായിരുന്നു അന്ന് കോടതി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ.

Read More : കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ കോടതി വിധിക്ക് താല്‍ക്കാലിക സ്റ്റേ

മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായിരുന്ന എംഎ റസാഖിനെതിരെ കൊടുവള്ളി തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക ക്രമക്കേട് ഉണ്ടാക്കിയ ആളാണെന്ന തരത്തിൽ കാരാട്ട് റസാഖ് വ്യക്തിഹത്യ നടത്തിയതായി ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എംഎ റസാഖിനെ വ്യക്തിഹത്യ നടത്തുന്ന സിഡികൾ അടക്കം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ തെളിവുകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജയം റദ്ദാക്കിയത്. മുസ്ലിം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന റസാഖ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അസംതൃപ്തനായതിനെ തുടർന്നാണ് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്.

Read More : കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി

രണ്ട് വോട്ടർമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി. കെ പി മുഹമ്മദ്, മൊയ്ദീൻ കുഞ്ഞി എന്നിവരാണ് കോടതിയെ സമീപിച്ചത്. എംഎ റസാഖ് മാസ്റ്റർ ജയിച്ചതായാണ് ഇപ്പോൾ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖ് .61033 വോട്ടുകളാണ് അന്ന് ലഭിച്ചത്. 573 വോട്ടുകൾക്കളുടെ ഭൂരിപക്ഷവും നേടിയായിരുന്നു വിജയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top