സ്തീകൾ ഭിക്ഷയെടുക്കുന്നതിലും നല്ലത് ബാർഡാൻസർ ആകുന്നതെന്ന് സുപ്രീം കോടതി

മഹാരാഷ്ട്ര സർക്കാരിന്റെ ബാർ ഡാൻസ് നയങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയുടെ കടുത്ത വിമർശനം. ഡാൻസ് ബാറുകൾക്ക് ലൈസൻസ് അനുവദിക്കാത്ത മഹാരാഷ്ട്ര സർക്കാരിന്റെ നടപടിക്കെതിരെ സുപ്രധാന തീരുമാനമാണ് സുപ്രീം കോടതി കൈക്കൊണ്ടത്. സ്ത്രീകൾ തെരുവിൽ ഭിക്ഷയെടുക്കുന്നതിലും മറ്റു അസ്വീകാര്യമായ പ്രവർത്തികൾക്ക് പോകുന്നതിലും നല്ലതാണ് ബാറിൽ നൃത്തം ചെയ്യുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ സർക്കാരിന്റെ നയരൂപീകരങ്ങളിലെക്ക് കൈ കടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്കൂൾ- കോളേജുകളിൽ നിന്നും ആരാധനാ കേന്ദ്രങ്ങളിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താകണം ഡാൻസ് ബാറുകളെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശത്തെയും കോടതി ചോദ്യം ചെയ്തു. നൃത്തം ഒരു കുറ്റമാവുകയാണെങ്കിൽ നിയമപരമായ പരിശുദ്ധിയും ഇല്ലാതാകും. പക്ഷെ അത് ഒരു തൊഴിലാണ്. കേസ് സംബന്ധിച്ച വാദങ്ങളോട് ആദ്യം മുതൽ തന്നെ സർക്കാരിനെതിരായ കാഴ്ചപ്പാടാണ് ഇക്കാര്യത്തിൽ സുപ്രീം കോടതി അനുവർത്തിക്കുന്നത്.
ഡാൻസ്ബാറുകളുടെ പ്രവർത്തനത്തിനു കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ മഹാരാഷ്ട്രാ നിയമസഭ പാസാക്കിയത് ഏപ്രിൽ 12നാണ്. അശ്ലീലപ്രദർശനമോ സ്ത്രീകളെ ചൂഷണം ചെയ്യലോ മറ്റു നിയമലംഘനമോ നടന്നാൽ ബാറുടമകൾക്കും നടത്തിപ്പുകാർക്കും അഞ്ചുവർഷം വരെ തടവും 25,000 രൂപ വരെ പിഴയും ബില്ലിൽ ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here