അഗസ്റ്റ വെസ്റ്റ്‌ലാൻഡ ;കോൺഗ്രസിന് ഭയക്കാനോ മറയ്ക്കാനോ ഒന്നുമില്ലെന്ന് സോണിയാഗാന്ധി

SONIA prez election sonia gandhi invites opposition feast

അഗസ്റ്റ വെസ്റ്റ്‌ലാൻഡ ഇടപാടിൽ തനിക്കെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും കോൺഗ്രസിന് ഒന്നും മറയ്ക്കാനില്ലെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഭരണത്തിലെത്തി രണ്ട് വർഷമായിട്ടും കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ഇതുസംബന്ധിച്ച അന്വേഷണം പൂർത്തിയാക്കാത്തതെന്ന് സോണിയാഗാന്ധി ചോദിച്ചു. അന്വേഷണം പൂർത്തിയാവുമ്പോൾ സത്യം പുറത്തുവരും. ആരോപണങ്ങൾക്ക് ഒരു തെളിവുമില്ല. ആളുകളെ വ്യക്തിപരമായി അപമാനിക്കാനുള്ള ബിജെപിയുടെ അജണ്ടയുടെ ഭാഗമാണ് ഇതെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ സുബ്രഹ്മണ്യൻ സ്വാമിയാണ് സോണിയയ്ക്ക് അഗസ്റ്റ വെസ്റ്റ്‌ലാൻഡ ഇടപാടിൽ പങ്കുണ്ടെന്ന് ആരോപിച്ചത്. 3600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റലാൻഡ ഹെലിക്കോപ്റ്റർ ഇടപാടുറപ്പിക്കാൻ കോൺഗ്രസ് ഉന്നത നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന റിപ്പോർട്ടിനെത്തുടർന്നാണ് വിഷയം പാർലമെന്റിൽ ചർച്ചയായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top