സ്‌നോഡന്റെ ജീവിതം സിനിമയാകുന്നു

അമേരിക്കയുടെ ഫോൺ ചോർത്തൽ വിവരങ്ങൾ പുറത്തുവിട്ട മുൻ സിഐഎ ചാരൻ എഡ്വാർഡ് സ്‌നോഡന്റെ വിവാദ ജീവിതം ചലച്ചിത്രമാകുന്നു. ജോസഫ് ഡോർഡൻ ആണ് ചിത്രത്തിൽ സ്‌നോഡനായി അഭിനയിക്കുന്നത്.

അമേരിക്കയുടെ പ്രിസം പ്രൊജക്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവന്ന സ്‌നോഡൻരെ ജീവിതം- വാർത്ത ചോർത്തിയതും പിന്നീട് ഹോങ്കോങ്ങിൽ അഭയം തേടിയതും മോസ്‌കോയിലേക്ക് മാറിയതും ചെയ്തതുമായ കാലഘട്ടങ്ങളെ ചേർത്താണ് വെള്ളിത്തിരയിലെത്തുക.

ഒലിവർ സ്‌റ്റോൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിലെത്തി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top