ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത് കൊന്ന കേസ്; യുവതിക്ക് 100 വർഷം തടവ്

ഗർഭിണിയെ ആക്രമിച്ച് ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത് കൊന്ന കേസിൽ പ്രതിക്ക് 100 വർഷത്തെ തടവ് ശിക്ഷ. അമേരിക്കയിലെ കൊളറാഡോയിൽ മിഷേൽ വിൽകിൻസിനോട് കാട്ടിയ ക്രൂരതയ്ക്കാണ് നഴ്സായ ഡൈനൽ ലേനിനെ് കോടതി ശിക്ഷിച്ചത്. 2015 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗർഭകാലത്ത് ധരിക്കാനുള്ള വസ്ത്രങ്ങൾ വില്പനയ്ക്ക് എന്ന ഓൺലൈൻ പരസ്യം കണ്ട് ലേനിന്റെ വീട്ടിലെത്തിയ വിൽകിൻസിനെ ലേൻ ആക്രമിക്കുകയായിരുന്നു. ഏഴുമാസം ഗർഭിണിയായിരുന്ന വിൽകിൻസിനെ കുത്തി കുഞ്ഞിനെ പുറത്തെടുത്തു. വിൽകിൻസ് ഒരു മുറിയിൽ കയറി കതകടച്ച ശേഷം എമർജൻസി നമ്പറിൽ വിളിച്ചു. പോലീസെത്തി അവരെ ആശുപത്രിയിലാക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here