Advertisement

ഇന്ത്യ സംശയമുന്നയിച്ച ഭീകരരെ കൈമാറുന്നതിൽ പാകിസ്താന് എതിർപ്പില്ല; ബിലാവൽ ഭൂട്ടോ

1 day ago
2 minutes Read
bilaval bhutto

ഇന്ത്യ സംശയമുന്നയിക്കുന്ന ഭീകരരെ കൈമാറുന്നതിൽ പാകിസ്താന് എതിർപ്പില്ലെന്ന് പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ് തലവൻ മസൂദസർ എവിടെയെന്ന് പാകിസ്താന് അറിയില്ല. തെളിവുകൾ നൽകാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്നും ആരോപണം.

ലക്ഷകർ ഇ തൊയ്ബ തലവൻ ഹാഫിസ് സൈദിനെയും ജെയ്ഷ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെയും ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആയിരുന്നു പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ബൂട്ടോയുടെ പ്രതികരണം. ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസർ എവിടെയെന്ന് പാകിസ്താന് അറിയില്ല. പാക് മണ്ണിൽ മസൂദ് അസർ ഉണ്ട് എന്നതിന്റെ തെളിവ് നൽകാൻ ഇന്ത്യ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാകിസ്താന് സന്തോഷം. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് അത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്നും ബിലാവൽ ബൂട്ടോ ആരോപിച്ചു.

മസൂദസർ അഫ്ഗാനിസ്ഥാനിൽ ആണെങ്കിൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും മുൻ പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ലക്ഷകർ ഇ തൊയ്ബ തലവൻ ഹാഫിസ് സൈദ് സ്വതന്ത്രനല്ലെന്നും പാകിസ്താൻ കസ്റ്റഡിയിൽ ആണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.

Story Highlights : Pakistan has no objection to India handing over suspected terrorists: Bilawal Bhutto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top