Advertisement

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ കുഞ്ഞിന് രക്ഷകനായി പിതാവ്; സിവിൽ ഡിഫൻസ് പരിശീലനം തുണയായി

3 hours ago
2 minutes Read
FIREFORCE

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച പിഞ്ചുകുഞ്ഞിന് സിവിൽ ഡിഫൻസ് അംഗമായ പിതാവിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരികെ ലഭിച്ചു. മലപ്പുറം അമ്മിനിക്കാടാണ് സംഭവം. അമ്മിനിക്കാട് സ്വദേശിയും സിവിൽ ഡിഫൻസ് അംഗവുമായ ഷെഫീഖ് ആണ് സ്വന്തം കുഞ്ഞിന് രക്ഷകനായത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. കുഞ്ഞ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട ഷെഫീഖ് ഉടൻ തന്നെ തനിക്ക് ലഭിച്ച പ്രഥമശുശ്രൂഷാ പരിശീലനം ഉപയോഗിച്ച് കുഞ്ഞിനെ പരിചരിച്ചു. കുഞ്ഞിനെ കമഴ്ത്തിക്കിടത്തി പുറത്ത് തട്ടിക്കൊടുത്തപ്പോൾ ഭക്ഷണം പുറത്തേക്ക് പോവുകയും കുഞ്ഞ് സാധാരണ നിലയിൽ ശ്വാസമെടുക്കാൻ തുടങ്ങുകയും ചെയ്തു.

Read Also: കോളജ് യൂണിയൻ തോറ്റു; ചങ്ങനാശ്ശേരിയിൽ തമ്മിൽതല്ലി കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർകത്തകർ

ഷെഫീഖിന്റെ വീട്ടിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും, സിവിൽ ഡിഫൻസ് പരിശീലനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, ഇത്തരം പ്രഥമശുശ്രൂഷാ പരിശീലനങ്ങൾ എല്ലാവർക്കും അത്യാവശ്യമാണെന്നും ഷെഫീഖ് പറഞ്ഞു.

Story Highlights : Father saves baby with food stuck in throat; Civil Defense training helped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top