Advertisement

കോളജ് യൂണിയൻ തോറ്റു; ചങ്ങനാശ്ശേരിയിൽ തമ്മിൽതല്ലി കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ

3 hours ago
2 minutes Read

കോട്ടയം ചങ്ങനാശ്ശേരിയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ്‌ സംഘർഷം. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കെഎസ്‌യുവിന്റെ തോൽവിക്ക് പിന്നാലെയാണ് സംഘർഷം. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിന് മുന്നിൽ ആണ് പ്രവർത്തകർ തമ്മിൽ തല്ലിയത്. യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഡെന്നീസ് ജോസഫിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കെഎസ്‌യു പ്രവർത്തകരുമാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നു. യുണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ചുവന്ന റെപ്പുകൾ ചെയർമാൻ അടക്കമുള്ള സ്ഥാനങ്ങളിലേക്ക് കൃത്യമായി വോട്ട് ചെയ്തില്ലെന്നും അതിനാലാണ് യുണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നുമാണ് പറയുന്നത്. കെഎസ്‌യുവിന് ശക്തമായ സ്വാധീനമുള്ള കോളജാണ് ചങ്ങനാശ്ശേരി എസ്ബി കോളജ്.

Story Highlights : College Union lost; KSU and Youth Congress clash in Changanassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top