കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

കെ എസ് യു പ്രവർത്തകനെ എം എസ് എഫ് – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കണ്ണൂർ കാൾടെക്സിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു മർദനം. കെഎസ്‍യു പ്രവർത്തകനായ അജ്മൽ റോഷനാണ് പരുക്കേറ്റത്.
പരുക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയതാണ് മർദനത്തിന് പിന്നിലെന്നാണ് കെഎസ്‍യു ആരോപണം.
തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും എംഎസ്എഫും സഖ്യമായല്ല മത്സരിക്കുന്നത്. ഇന്നലെ നോമിനേഷൻ നൽകാൻ കോളജിലേക്ക് പോകുമ്പോഴാണ് സംഭവം. നോമിനേഷൻ കീറി എറിഞ്ഞു എന്നും കെഎസ്‌യു ആരോപിക്കുന്നു. കൂടാതെ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവെച്ച് മർദിച്ചുവെന്നും അജ്മൽ റോഷൻ പരാതിയിൽ പറയുന്നു.
Story Highlights : msf attack against ksu leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here