കൽക്കരിപ്പാടം അഴിമതി കേസ് അട്ടിമറിക്കാൻ സിബിഐ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ആരോപണം

കൽക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാൻ സിബിഐ ഉദ്യോഗസ്ഥർ തന്നെ ശ്രമിക്കുന്നതായി ആരോപണം. കേസ് മട്ടിമറിക്കാൻ ചില സിബിഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. അന്വേഷണസംഘത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥൻ സിബിഐ ഡയറക്ടർക്ക് അയച്ച കത്തിലാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായുള്ള വെളിപ്പെടുത്തൽ. കത്ത് ഇന്ത്യൻ എക്‌സ്പ്രസ് പത്രമാണ് പുറത്തുവിട്ടത്. സത്യസന്ധനായ ഓഫീസർ എന്ന് ഒപ്പിട്ടാണ് കത്ത് അയച്ചിരിക്കുന്നത്.
കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകൾ ഒത്തുതീർക്കാനും അട്ടിമറിക്കാനും മേലുദ്യോഗസ്ഥർ കോടികൾ കോഴ വാങ്ങുന്നു എന്നാണ് കത്തിലെ ആരോപണം. അന്വേഷണം അവസാനിപ്പിച്ചതായി സുപ്രീം കോടതിയെ അറിയിച്ച കേസുകൾ കൈക്കൂലി ലഭിക്കാത്തതിനെ തുടർന്ന് പുനരന്വേഷണം നടത്തുകയാണെന്നും കത്തിൽ പറയുന്നു.
സിബിഐ ഡയറക്ടറുടെ പേരിലാണ് പണം വാങ്ങുന്നതെന്നും ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും കത്തിൽ പറയുന്നു. മാർച്ച് അവസാന ആഴ്ചിയിൽ സിബിഐ ഡയറക്ടർ അനിൽ സിൻഹയ്ക്ക് കത്ത് അയച്ചിരുന്നെന്നും ഇതിൽ നടപടി ഉണ്ടായില്ലെന്നും കത്തിൽ പറയുന്നു. കത്ത് അയച്ച ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥൻതന്നെയാണ് കത്ത് അയച്ചിരിക്കുന്നതെന്ന് പത്രം സ്ഥിരീകരിച്ചു.
2007 ൽ 30 കമ്പനികൾക്കായി 15 കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ാരോപണത്തെ തുടർന്നാണ് കേസ് സിബിഐ യെ ഏൽപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here