മനുഷ്യന് ഒരു ആമുഖം ഇംഗ്ലീഷിലേക്ക്.

സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും വയലാർ അവാർഡും നേടിയ പുസ്തകമാണ് ഇത്.
ഇംഗ്ലീഷ് പ്രസാധകരായ ഹാപ്പർ കോളിൻസാണ് മനുഷ്യന് ഒരു ആമുഖത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് പുറകിൽ.എ പ്രഫേസ് ടു മാൻ എന്നാണ് ഇംഗ്ലീഷ് പതിപ്പിന്റെ പേര്. കണ്ണൂർ കൃഷ്ണമോനോൻ മെമ്മോറിയൽ ഗവ.വിമൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ഫാത്തിമ മായനാണ് നോവലിന്റെ വിവർത്തനം നിർവഹിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top