ബംഗളൂരുവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. യൂബർ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

ബംഗളൂരുവിൽ യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. യൂബർ ടാക്‌സി ഡ്രൈവറായ അക്ഷയ് ആണ് അറസ്റ്റിലായത്. മുമ്പ് കൊലപാതകക്കേസിൽ പ്രതിയായിരുന്നു ഇയാൾ.
കഴിഞ്ഞ മാസം 23 ന് രാത്രി 10 മണിയോടെയാണ് ബ്യൂട്ടിപാർലർ ജീവനക്കാരിയായ മണിപ്പൂർ സ്വദേശിനിയെ സൗത്ത് ബംഗളൂരുവിലെ താമസ്ഥലത്തിന് സമീപത്തുനിന്ന് പിടിച്ചുകൊണ്ട് പോയത്. യുവതി നിലവിളിച്ചിട്ടും ഇതുവഴി കടന്നുപോയ ഒരാൾ പോലും സഹായത്തിനെത്തിയിരുന്നില്ല. സമീപത്തുള്ള കെട്ടിടത്തിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പീഡനശ്രമം പുറം ലോകം അറിയാൻ കാരണമായത്.
താമസസ്ഥലത്തിന് സമീപം ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന യുവതിയെ തൊട്ടടുത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.മൽപ്പിടത്തത്തിനിടെ അക്രമിയുടെ കയ്യിൽകടിച്ചാണ് യുവതി ഓടി രക്ഷപ്പെട്ടത്.
പീഡിപ്പിക്കാൻ ശ്രമിച്ച ആളെ തിരിച്ചറിയാനാകുമെന്നും യുവതി പറഞ്ഞിരുന്നു. തന്റെ പക്കൽ മൊബൈൽ ഫോണും പഴ്‌സുമുണ്ടായിരുന്നെന്നും ഇത് അയാൾ എടുക്കാൻ ശ്രമിച്ചില്ല. ലൈഗിംഗ അതിക്രമം തന്നെയായിരുന്നു ലക്ഷ്യമെന്നും യുവതി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here