Advertisement

അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗമം; പന്തളം രാജകുടുംബത്തെ സന്ദർശിക്കാൻ കുമ്മനം രാജശേഖരൻ

3 hours ago
1 minute Read

അയ്യപ്പ സംഗമത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. അയ്യപ്പ സംഗമത്തിന് ബദലായി ബിജെപി നടത്തുന്ന വിശ്വാസ സംഗമത്തെ എങ്ങനെ നേരിടും എന്നതാണ് സിപിഐഎമ്മിലെ പുതിയ ചർച്ച. ശബരിമല കർമ്മ സമിതിയും പന്തളം കൊട്ടാരവും സംയുക്തമായി വിശ്വാസ സംഗമം നടത്താനാണ് നീക്കം. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ഇന്ന് പന്തളം രാജകുടുംബത്തെ സന്ദർശിക്കും.

വിശ്വാസ സംഗമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യ നാഥ് എന്നിവരെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. പന്തളം രാജകുടുംബത്തിന്റെ കൂടി പിന്തുണയുണ്ടെങ്കിൽ ആഗോള അയപ്പ സംഗമത്തിൻ്റെ പ്രസക്തി നഷ്ടപ്പെടുമോയെന്ന് സിപിഐഎമ്മിന് ആശയക്കുഴപ്പമുണ്ട്.

എന്നാൽ സമുദായിക സംഘടനകളുടെ ഉൾപ്പെടെ പിന്തുണ ലഭിച്ച സാഹചര്യത്തിൽ സർക്കാർ ആത്മവിശ്വാസത്തിലാണ്. യു.ഡി.എഫ് തന്ത്രപരമായ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്. ആഗോള സംഗമം ബഹിഷ്കരിക്കില്ലെങ്കിലും ചടങ്ങിൽ പങ്കെടുക്കില്ല എന്നതാണ് യുഡിഎഫ് നിലപാട്.

Story Highlights :Kummanam Rajasekharan to visit the Pandalam royal family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top