ഇതാണ് ജിഷ സ്വപ്‌നം കണ്ട ആ വീട്

പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്തിലെ മലയാംകുളത്താണ് പണി പാതി പൂർത്തിയായ ആ വീട് ഉള്ളത്. പാതിയിൽ പൊലിഞ്ഞുപോയ ജിഷമോളുടെ സ്വപ്‌നങ്ങൾ പോലെ. ആ വീട് പണിയ്ക്കായുള്ള നെട്ടോട്ടത്തിലായിരുന്നു ജിഷയും അമ്മ രാജേശ്വരിയും.
2014-15ൽ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി കൂവപ്പടി ബ്ലോക്ക് പഞ്ചായത്താണ് ഭൂമി വാങ്ങുന്നതിന് മൂന്നേമുക്കാൽ ലക്ഷം രൂപ അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ തുക ഉപയോഗിച്ച് പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്തിലെ മലയാംകുളത്ത് രാജേശ്വരി അഞ്ചുസെന്റ് സ്ഥലം വാങ്ങി. താമസസ്ഥലം രായമംഗലം പഞ്ചായത്തിലാണെങ്കിലും പദ്ധതി ബ്ലോക്ക് പഞ്ചായത്തിന്റേതായതിനാൽ ബ്ലോക്ക് പരിധിയിൽ തന്നെ ഉൾപ്പെടുന്ന മലയാംകുളത്ത് സ്ഥലം വാങ്ങുകയായിരുന്നു.തുടർന്ന് ഭവനനിർമ്മാണ ധനസഹായമായി 3 ലക്ഷം രൂപ കൂടി അനുവദിച്ചു.വീടുപണി പുരോഗമിക്കുന്നതിനനുസരിച്ച് രണ്ടാം ഗഡു തുകയുൾപ്പടെ ഒന്നരലക്ഷം രൂപ നല്കി. മൂന്നും നാലും ഗഡുക്കൾ വീടുപണി പൂർത്തിയാവുന്ന മുറയ്ക്ക് നല്കുമെന്ന് അവരെ അറിയിച്ചിരുന്നതായും വാർത്താകുറിപ്പിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here