കേരളത്തിന് നീറ്റ് പരീക്ഷാ നടത്തിപ്പിൽ ഇളവ് ലഭിക്കാൻ സാധ്യതയില്ല

നീറ്റ് പരീക്ഷാ നടത്തിപ്പിൽ ഇളവ് പ്രതീക്ഷിച്ച കേരളത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി. സ്വകാര്യസ്ഥാപനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷകൾക്കും നിയമസാധുതയില്ലെന്ന് കോടതി പറഞ്ഞു.ഇക്കാര്യത്തിൽ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണനകൾ ഇല്ലെന്നും കോടതി കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷ നടത്തണമെന്ന ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളും സ്വകാര്യ മാനേജ്‌മെന്റുകളും നല്കിയ ഹർജികളിലാണ് സുപ്രീം കോടതി വിധി വന്നത്. സംസ്ഥാനത്ത് സ്വന്തമായി പരീക്ഷ പ്രവേശന നിയമം നിലവിൽ ഇല്ലാത്തതാണ് കേരളത്തിന് തിരിച്ചടിയായത്. അത്തരം സംസ്ഥാനങ്ങൾക്ക് മാത്രം ഇളവ് നല്കാമെന്നാണ് കോടതി നിരീക്ഷണം.ഇത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്രസർക്കാരിനോടും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top