Advertisement

സ്റ്റൈപ്പൻഡ് വർധനയിൽ തീരുമാനമായില്ല; കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാരുടെ പ്രതിഷേധം തുടരുന്നു

May 6, 2016
Google News 0 minutes Read

സ്റ്റൈപ്പൻഡ് വർധന ആവശ്യപ്പെട്ട് കാരക്കോണം മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ നടത്തുന്ന പ്രതിഷേധം ആറാം ദിവസവും തുടരുന്നു. ദൈനംദിന ചെലവുകൾക്കു പോലും തികയാത്ത തുകയാണ് മാനേജ്‌മെന്റ് തങ്ങൾക്കു നല്കുന്നതെന്ന് ആരോപിച്ചാണ് ഹൗസ് സർജന്മാർ വായമൂടിക്കെട്ടി പ്രതിഷേധം തുടങ്ങിയത്. സി.എസ്.ഐ ദക്ഷിണകേരളാ മഹാഇടവകയുടെ കീഴിലുള്ളതാണ് കാരക്കോണം മെഡിക്കൽ കോളേജ്.3975 രൂപയാണ് ഇവിടെ സ്റ്റൈപ്പൻഡായി നല്കുന്നത്. മറ്റിടങ്ങളിൽ 20,000 രൂപ വരെയാണ് ഹൗസ് സർജന്മാർക്ക് നല്കുന്നതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു.സർ്കകാർ മെഡിക്കൽകോളേജുകളിൽ ലഭിക്കുന്ന തുക തന്നെ സ്വകാര്യമെഡിക്കൽ കോളേജുകളിലും സ്‌റ്റൈപ്പൻഡായി നല്കണമെന്ന സർക്കാർ വിജ്ഞാപനം നിലനിൽക്കുമ്പോഴാണ് മാനേജ്‌മെന്റിന്റെ പരസ്യമായ നിയമലംഘനം.1760933695_karakkonam_strike_slide kaarkkonam_3 kaarkkonam_4 karakkonam_1 karakkonam_2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here