പെരുമ്പാവൂർ കൊലപാതകം; ഇരുട്ടിൽ തപ്പുന്ന പോലീസ്; തുടരുന്ന പ്രതിഷേധങ്ങൾ

പെരുമ്പാവൂരിൽ ജിഷ എന്ന നിയമവിദ്യാർഥിനി അതിക്രൂരമായി കൊല്ലപ്പെട്ട് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് തുമ്പൊന്നും കിട്ടാതെ പോലീസ് വലയുന്നു. പ്രതികളെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്തവരുടേതുമായി ജിഷയുടെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾക്ക് സാമ്യമില്ല. വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങൾ ഉപയോഗിച്ചല്ല കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് പോലീസിന്റെ പുതിയ നിഗമനം എന്നും സൂചനയുണ്ട്. ഈ ആയുധങ്ങളിൽ രക്തക്കറയില്ലാത്തതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്താൻ കാരണം. കസ്റ്റഡിയിലുള്ളവർക്ക് എതിരെ യാതൊരു തെളിവുകളും ലഭിക്കാത്തതും പോലീസിനെ കുഴക്കുന്നു. അഞ്ചുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.അയൽവാസികളിലേക്കും ജിഷയുടെ സഹോദരിയുമായി അടുത്ത ബന്ധമുള്ളവരിലേക്കുമാണ് ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അതേസമയം,കൊലപാതകിയെ കണ്ടെത്താൻ വൈകുന്നത് പോലീസിന്റെ വീഴ്ചയാണെന്നാരോപിച്ച് നാടെങ്ങും പ്രതിഷേധം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here