റിലയൻസ് 4ജി സേവനം ജനങ്ങളിലേക്ക്

റിലയൻസ് 4ജി സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിലാണ് സേവനം ലഭ്യമാക്കുന്നത്. ഇതുവരെയും റിലയൻസ് ജീവനക്കാർക്ക് മാത്രമാണ് 4ജി സേവനം ലഭിച്ചിരുന്നത്. അധികം വൈകാതെ വാണിജ്യാടിസ്ഥാനത്തിൽ റിലയൻസിന്റെ 4ജി സേവനം ലഭ്യമാകും.
പരീക്ഷാടിസ്ഥാനത്തിൽ 4ജി സേവനം ലഭിക്കാൻ ചില കടമ്പകളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് റിലയൻസ് ജീവനക്കാർ ക്ഷണിച്ചാൽ മാത്രമേ ഒരാൾക്ക് ജിയോ 4ജി സിം ലഭിക്കൂ ന്നെതാണ്. മറ്റൊന്ന് റിലയൻസ് ഡിജിറ്റൽ വിൽക്കുന്ന ലൈഫ് മൊബൈൽ ഹാൻഡ്‌സെറ്റ് വാങ്ങണം എന്നതാണ്. ഇതിന് 5,599 മുതൽ 19,499 രൂപ വരെയാണ് വില. സർവ്വീസ് ആക്ടിവേറ്റ് ചെയ്യുന്നതിന് 200 രൂപ അടയ്ക്കണം.ഒരു റിലയൻസ് ജീവനക്കാരന് 10 പേരെ ക്ഷണിക്കാനാവും.4ജി സേവനം ലഭ്യമായാൽ ജിയോ പ്ലേ,ജിയോ ഓൺ ഡിമാന്റ്,ജിയോ ബീറ്റ്‌സ്,ജിയോ ഡ്രൈവ് തുടങ്ങിയ 4ജി മൊബൈൽ ആപ്ലിക്കേഷനുകൾ 90 ദിവസത്തേക്ക് സൗജന്യമായി ഉപയോഗിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here