ശബരിമലയിലെ സ്ത്രീപ്രവേശനം; ആർഎസ്എസും വിശ്വഹിന്ദുപരിഷത്തും രണ്ട് തട്ടിൽ

sabarimala

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ആർഎസ്എസിനെ എതിർത്ത് വിശ്വഹിന്ദുപരിഷത്ത് രംഗത്ത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ദേവപ്രശ്‌നത്തിലൂടെയാണെന്നും അല്ലാതെ കോടതിയല്ലെന്നും വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനപ്രസിഡന്റ് എസ്.ജെ.ആർ.കുമാർ അഭിപ്രായപ്പെട്ടു.ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടെന്നേ ഉള്‌ലൂ,പ്രവേശനം നിഷിദ്ധമാണെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ആർ.എസ്.എസിന്റെ നിലപാട്.ജാതിമതചിന്തകൾക്കപ്പുറം ആർക്കും ശബരിമല ദർശനം നടത്താമെന്നിരിക്കേ സ്ത്രീകളെ മാത്രം തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് ആർ.എസ്.എസ് മുഖപത്രമായ കേസരിയിലൂടെ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top